അബുദാബി: യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ച് മൂന്ന് പേര് കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,550 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 1958 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരികരിച്ചത്. അതേസമയം, ചികിത്സയിലായിരുന്ന 1,545 പേര് രോഗമുക്തി നേടി.
രാജ്യത്ത് 214,765 പരിശോധനകളാണ് പുതുതായി നടത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ ആകെ 495,224 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 478,063 പേരും ഇതിനോടകം രോഗമുക്തരായി. നിലവില്‍ 15,611 രോഗികള്‍ യുഎഇയില്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്.