കൊറോണ പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയമാണെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം അഭിപ്രായപ്പെട്ടു. രണ്ടാം തരംഗവും വ്യാപനവും മുന്നില്‍ കാണുന്നതിലും ജാഗ്രത കാട്ടുന്നതിലും സര്‍ക്കാര്‍ പരാജയമാണ്. ആവശ്യത്തിന് തുക സര്‍ക്കാര്‍ നീക്കിവെച്ചില്ല. നീക്കിവെച്ച തുക ചെലവാക്കിയതിനെ കുറിച്ച് ഒരു കണക്കും ഇല്ലെന്നും ചിദംബരം പറഞ്ഞു.
രാജ്യത്തെ കൊറോണ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ചേരുന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കുന്ന യോഗത്തില്‍ കൊറോണ സംബന്ധിച്ച പ്രമേയം പാസാക്കുമെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിലാണ് യോഗം ചേരാൻ തീരുമാനം.