ഇസ്ലാമബാദ് : പാകിസ്ഥാനിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് വിലക്ക് .ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം .വെളിയാഴ്ച്ച രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 മണി വരെയാണ് ട്വിറ്റെർ,ഫേസ്ബുക്ക് ഉൾപ്പെടെയുള്ള എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾക്കും വിലക്ക് ഏർപ്പെടുത്തിയത് .
രാജ്യത്തെ ക്രമസമാധാനനില നിലനിർത്താൻ വേണ്ടിയാണ് തീരുമാനമെന്ന് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു .എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കും താത്കാലിക വിലക്കാൻ ഏർപ്പെടുത്തിയിരിക്കുന്നത് .നിലവിൽ പാകിസ്ഥാനിൽ ആഭ്യന്തര കലാപം രൂക്ഷമാണ് .