ഒട്ടാവ :കാനഡയിലെ പാർലമെന്റ് അംഗങ്ങളുടെ വിർച്യുൽ മീറ്റിംഗിൽ എം പി നഗ്നനായി എത്തി .വില്യം ആമോസ് എന്നയാളാണ് സഹനിയമനിർമാതാക്കളുടെ സ്ക്രീനിൽ നഗ്നനനായി എത്തിയത് .കോവിഡ് സാഹചര്യമായതിനാൽ വീഡിയോ കോൺഫെറെൻസിലൂടെയാണ് യോഗങ്ങൾ.
കൂബേക്കിന്റെയും കാനഡയുടെയും പതാകയ്ക്ക് പുറകിൽ നഗ്നനായി നിൽക്കുന്ന വില്യത്തിന്റെ ഒരു സ്ക്രീൻഷോട്ട് കനേഡിയൻ പ്രസ് പുറത്ത് വിട്ടു .
മൊബൈൽ ഫോൺ ഉപയോഗിച്ച് സ്വകാര്യ ഭാഗങ്ങൾ മറച്ചു പിടിച്ചിരിക്കുന്നത് സ്ക്രീൻഷോട്ടിൽ കാണാം.എന്നാൽ വ്യായാമത്തിന് ശേഷം തിരിച്ചെത്തിയപ്പോൾ വീഡിയോ അറിയാത്ത ഓൺ ആയതാണെന്ന് വില്യം പ്രതികരിച്ചു .സംഭവത്തിൽ ക്ഷമയും ചോദിച്ചു .