വെല്ലിങ്ടൺ : ന്യൂസിലന്‍ഡിലെ അതിർത്തി തൊഴിലാളികൾ കോവിഡ് വൈറസ് നേരത്തെ കണ്ടെത്തുന്നതിനായി ഒരു ആപ്പ് വികസിപ്പിച്ചു .ലോകത്തിൽ തന്നെ ഇത്തരമൊരു ആപ്പ് ഇതാദ്യമാണ് .രോഗലക്ഷണങ്ങൾ പ്രകടമാകുമ്പോൾ തന്നെ ആപ്പ് മുന്നറിയിപ്പ് നൽകും .
ഈ തരത്തിലാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത് .”ഇലാം'” എന്ന പേരിട്ടിരിക്കുന്ന ആപ്പ് ഫിട്നെസ്സ് ട്രാക്കറുമായിട്ടോ സ്മാർട്ട് ഫോണുമായിട്ടോ ബന്ധിപ്പിച്ച് പ്രവർത്തിപ്പിക്കാം .
രാജ്യത്തുള്ള ഡാറ്റ മൈൻ എന്നൊരു കമ്പനിയാണ് ആപ്പിന് പിന്നിൽ .ഇത് ചുമ,ശ്വാസതടസ്സം തുടങ്ങിയവ അനുഭവപ്പെടുന്നതിന് മൂന്ന് ദിവസം മുൻപ് തന്നെ വൈറസ് സാനിധ്യം കണ്ടെത്തും .
90 ശതമാനം കൃത്യത ഉണ്ടായിരിക്കുമെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടി .അതിർത്തികളിൽ ജോലി ചെയുന്ന തൊഴിലാളികൾക്ക് വൈറസ് ബാധയേൽക്കാനുള്ള സാധ്യത കൂടുതലാണ് .അതിനാൽ ഈ ആപ്പ് അവർക്ക് വളരെയധികം ഗുണകരമാകുമെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു .