മലബാർ കലാപത്തെ പശ്ചാത്തലമാക്കി അലിഅക്ബർ ഒരുക്കുന്ന 1921 പുഴ മുതൽ പുഴ വരെ സിനിമയുടെ സ്നീക്ക് പീക്ക് പുറത്തുവിട്ടു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പ്രതിനായകനാകുന്ന ചിത്രത്തിൻ്റെ ട്ട് സംവിധായകൻ അലി അക്ബർ തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് പുറത്തുവിട്ടത്. വയനാട്ടിൽ വച്ച് നടന്ന ആദ്യ ഷെഡ്യൂൾ ചിത്രീകരണത്തിലെ ദൃശ്യങ്ങൾ ചേർത്തുവച്ചാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.
മൂന്നു ഷെഡ്യൂളുകളായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം. നടൻ തലൈവാസൻ വിജയ് ആണ് ചിത്രത്തിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദായി വേഷമിടുന്നത്. ജോയ് മാത്യൂവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥ പറയുന്ന വാരിയം കുന്നൻ എന്ന സിനിമ സംവിധായകൻ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകൻ അലി അക്ബർ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി സിനിമ ചെയ്യുന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.