മലയാളികളുടെ പ്രിയങ്കരനായ നടന് കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന മലയാളം-തമിഴ് ചിത്രം ഒറ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വേറിട്ട ഗെറ്റപ്പിലാണ് കുഞ്ചാക്കോ ബോബനെ പോസ്റ്ററില്‍ കാണാനാവുന്നത്.
തമിഴകത്തെയും മലയാളത്തിലെയും റൊമാന്റിക് ഹീറോകള്‍ ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തമിഴില്‍ രണ്ടകം എന്ന പേരിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ടി പി ഫെല്ലിനിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക. ജാക്കി ഷറോഫും പ്രധാന കഥാപാത്രമായി എത്തുന്നു. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് സജീവാണ്. ദി ഷോ പീപ്പിളിന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.