കൊച്ചി : മൂവാറ്റുപുഴയില്‍ അസാം സദേശിയായ മൂന്നരവയസുകാരിക്ക് നേരെ ക്രൂരമായ ലൈംഗിക പീഡനം. സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, കുട്ടിയുടെ കാലിനും കൈയ്ക്കും ഒടിവുണ്ട്. മൂര്‍ച്ചയുള്ള വസ്തു കൊണ്ട് പരിക്കേല്‍പ്പിച്ചു.
ദിവസങ്ങളോളം കുട്ടിക്ക് ഭക്ഷണം നല്‍കിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. രണ്ടാനച്ഛനും അമ്മയ്ക്കൊപ്പമാണ് കുട്ടി കഴിയുന്നത്. കുട്ടി അപകട നില തരണം ചെയ്തു എന്ന് കോട്ടയം മെഡിക്കല്‍ കോളേജ് സുപ്രണ്ട് അറിയിച്ചു.