കോല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പ്രചാരണത്തില്‍ നിന്ന വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്. രണ്ട് വിവാദ പ്രസ്താവനകളിലെ വിശദീകരണത്തില്‍ അതൃപ്തി അറിയിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. തിങ്കളാഴ്ച രാത്രി എട്ട് മുതല്‍ ചൊവ്വാഴ്ച രാത്രി എട്ടു വരെയാണ് വിലക്ക്.
ന്യൂനപക്ഷ വോട്ടര്‍മാര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന പ്രസ്താവനയും കേന്ദ്രസേനയെ സ്ത്രീകള്‍ തന്നെ തടയണമെന്ന പ്രസ്താവനയുമാണ് വിവാദമായത്. ഈ പ്രസ്താവനകളിലെ മമതയുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. പ്രകോപനപരവും ക്രമസമാധാനം തകര്‍ക്കുന്നതുമാണ് മമതയുടെ പ്രസ്താവനയെന്ന് തെരഞ്ഞെടുപ്പ് കമീഷന് വിലയിരുത്തി.
ഏപ്രില്‍ 7, 8 തീയതികളില്‍ നടന്ന വോട്ടെടുപ്പ് റാലികളില്‍ മമത ബാനര്‍ജിയുടെ പ്രസ്താവനകളെ അപലപിച്ച തിരഞ്ഞെടുപ്പ് കമ്മീഷന് മാതൃകാ പെരുമാറ്റച്ചട്ടം നടക്കുമ്ബോള്‍ അത്തരം കാര്യങ്ങള്‍ പരസ്യമായി ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഉപദേശിച്ചു.
ബംഗാളിലെ കുച്ച് ബിഹാറില്‍ ശനിയാഴ്ച വോട്ടെടുപ്പിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് നാല് പേര് വെടിയേറ്റ് മരിച്ചിരുന്നു. കുച്ച്ബിഹാറില്‍ കേന്ദ്രസേന നടത്തിയത് വംശഹത്യയാണെന്നും ഇരകളുടെ ദേഹത്തേക്ക് അവര്‍ വെടിയുണ്ട വര്ഷിക്കുകയായിരുന്നെന്നും മമത വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.