ന്യൂ ഡല്‍ഹി: ആര്‍എസ്എസ് മുന്‍ ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നേരത്തെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിനും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് അദ്ദേഹം നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മോഹന്‍ ഭഗവതിന് രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നും ആര്‍എസ്എസ് അറിയിച്ചു. അദ്ദേഹം ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം, 24മണിക്കൂറിനിടെ രാജ്യത്ത് 1.45 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.