ജകാർത്ത : ഇന്തോനേഷ്യൻ തീരത്ത് റിക്റ്റർ സ്കെലിൽ 6 .0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം .ഇന്തോനേഷ്യിലെ ജാവ ദ്വീപിലായിരുന്നു ഭൂകമ്പം .എന്നാൽ സുനാമി മുന്നറിയിപ്പ് ഒന്നും പ്രവചിച്ചിട്ടില്ല .
പലപ്പോഴതും ഭൂകമ്പങ്ങളും അഗ്നിപർവത സ്ഫോടനങ്ങളും ഉണ്ടാകുന്ന പ്രദേശമാണ് ഇന്തോനേഷ്യ. പസിഫിക്കിലെ ‘റിംഗ് ഓഫ് ഫയർ’ മേഖലയിൽ സ്ഥിതി ചെയ്യുന്നതുകൊണ്ടാണ് ഇന്തോനേഷ്യയിൽ ഇത്തരം പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകാൻ കാരണം .