ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ പിതാവിനേയും സഹോദരനേയും കൊലപ്പെടുത്തിയ കേസിൽ 15 കാരിയ്ക്കായി തിരച്ചിൽ നടത്തി പൊലീസ്. എട്ട് വയസ്സുള്ള സഹോദരനെയും 52 കാരനായ പിതാവിനെയും കൊലപ്പെടുത്തി പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ ആൺസുഹൃത്തിനും പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇവർക്കായി തിരച്ചിൽ തുടങ്ങി.
വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. ഇരുകൊലകൾക്ക് ശേഷം, പെൺകുട്ടി പിതാവിൻ്റെ ഫോണിൽ നിന്ന് ബന്ധുവിന് വോയ്സ് മെസേജ് അയക്കുകയായിരുന്നു. ബന്ധുക്കൾ മെസേജ് പൊലീസിൽ അറിയിച്ചതിനെ തുടർന്ന് വീട്ടിലെത്തി.
വീട് പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നതിനാൽ വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞത്. പിതാവിന്റെ മൃതദേഹവും മുറിയിലും സഹോദരന്റേത് ഫ്രിഡ്ജിലും വെച്ച നിലയിലാണ് കണ്ടെത്താനായത്.
കൊലപാതകത്തിന് ശേഷം പെൺകുട്ടി ആൺസുഹൃത്തിനൊപ്പം പോയെന്നാണ് പൊലീസ് വാദം. കഴിഞ്ഞ വർഷം പെൺകുട്ടിയുടെ തന്നെ പരാതിയിൽ സുഹൃത്തിനെതിരെ കേസെടുത്തിരുന്നു. ഈ കേസിൽ ജയിലിലായിരുന്ന സുഹൃത്ത് ജയിൽ മോചിതനായി. പെൺകുട്ടിയും ആൺസുഹൃത്തും ചേർന്നാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നിഗമനം. ഇരുവരും ഒന്നിച്ചുള്ള സിസിടിവി ദൃശ്യങ്ങൾ കയ്യിലുണ്ടെന്ന് പൊലീസ് അവകാശപ്പെടുന്നുണ്ട്.
Read more …
- CAA ആർക്കും ഒരു പ്രശ്നവും ഉണ്ടാക്കില്ല, അവർ പച്ചക്കള്ളമാണ് പറയുന്നത് | Rajeev Chandrasekhar | BJP
- പൗരത്വ നിയമ ഭേദഗതി ആർക്ക്? എന്തിന്?
- കൊറിയർ വഴി ഉണ്ടാകുന്ന തട്ടിപ്പ്:മുന്നറിയിപ്പുമായി പോലീസ്
ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അടങ്ങുന്ന സംഘവും ഇരുവർക്കായും തിരച്ചിൽ നടത്തുകയാണ്. സിസിടിവി ദൃശ്യങ്ങളും ഫോൺ നമ്പർ എന്നിവ കൈവശമുണ്ടെന്നും സംഭവം നടന്ന സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ അവർ ഉപയോഗിച്ച ഒരു ബൈക്ക് കണ്ടെടുത്തിയിട്ടുണ്ട്. രണ്ട് പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു .