തിയറ്ററുകളിൽ വമ്പൻ കുതിപ്പോടെ മുന്നേറുകയാണ് ‘പ്രേമലു’. ചിത്രം റിലീസ് ചെയ്ത് ആറ് ആഴ്ചകൾ പിന്നിടുമ്പോൾ കേരളത്തിൽ ഞെട്ടിക്കുന്ന കളക്ഷനാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ബോക്സ്ഓഫീസിൽ ഒന്നാമതാണ് പ്രേമലു.
ഇന്നലെ കേരളത്തിൽ നിന്ന് മാത്രം ചിത്രം ഒരു കോടിയോളം നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രേമലു ആഗോളതലത്തില്‍ ആകെ 115 കോടി രൂപയില്‍ അധികം നേടി എന്നുമാണ് റിപ്പോര്‍ട്ട്.
മലയാളത്തിനു പുറമേ തെലുങ്കിലും തമിഴിലുമൊക്കെ ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തിച്ചപ്പോഴും മികച്ച പ്രതികരണമാണ് ബോക്സ് ഓഫീസില്‍ നിന്ന് ലഭിക്കുന്നത്. ചെറിയ ബജറ്റില്‍ യുവ താരങ്ങളുടെ ചിത്രമായി എത്തിയിട്ടും പ്രേമലുവിന് കുതിക്കാനാകുന്നു എന്നത് വമ്പൻമാരെ അമ്പരപ്പിക്കുന്ന ഒന്നാണ്.
ഉള്ളടക്കത്തിന്റെ കരുത്തും ആഖ്യാനത്തിലെ പുതുമയുമാണ് ചിത്രത്തിന് നേട്ടമുണ്ടാക്കാൻ സഹായകകരമാകുന്നത്. മലയാളം പതിപ്പ് മാത്രമായി പ്രേമലു 100 കോടി ക്സബില്‍ നേരത്തെ ആഗോള ബോക്സ് ഓഫീസില്‍ ഇടംനേടിയിട്ടുമുണ്ട്.
എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന ഒരു ചിത്രമായി മാറാൻ പ്രേമലുവിന് കഴിഞ്ഞു എന്നതാണ് പ്രധാന പ്രത്യേകത. നസ്ലെനും മമിതയും പ്രധാന കഥാപാത്രങ്ങളായ ചിത്രം യുവ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
കുടുംബപ്രേക്ഷകരും പ്രേമലു ഏറ്റെടുത്തതോടെ കളക്ഷനില്‍ ചിത്രം അമ്പരപ്പിച്ചു. ഹൈദരാബാദിന്റെ പശ്ചാത്തലത്തലത്തിലുള്ള പ്രണയ കഥയായിരുന്നു ചിത്രത്തിന്റെ പ്രധാന പ്രമേയം എന്നതിനു പുറമേ രസകരമായ തമാശകള്‍ ഉണ്ട് എന്നതാണ് എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിച്ചത്.
നസ്ലെനും മമിതയും പ്രേമലുവില്‍ പ്രധാന കഥാപാത്രങ്ങളായപ്പോള്‍ ഗിരീഷ് എ ഡി ആണ് സംവിധാനം ചെയ്തത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും പ്രേമലുവില്‍ പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നു.
ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് അജ്മല്‍ സാബുവാണ്. വമ്പൻമാരെയും ഞെട്ടിച്ചാണ് പ്രേമലു ആഗോള കളക്ഷനില്‍ നേട്ടമുണ്ടാക്കിയത് എന്നതും പ്രധാനപ്പെട്ട ഒന്നാണ്.