മസ്കറ്റ് :ഒമാനിലേക്കുള്ള പ്രവേശനം ഒമാൻ പൗരന്മാർക്കും ,റസിഡന്റ് വിസയുള്ളവർക്കും മാത്രമായി ചുരുക്കി നിയന്ത്രണം .2021 ഏപ്രിൽ 5 വരെ റസിഡന്റ് വിസ ലഭിച്ചവർക്കാണ് പ്രവേശനം നൽകുക .
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഒമാനിലേക്ക് എത്തുന്നതിന് നിയന്ത്രണം ഏർപെടുത്തുന്നതെന്ന് എയർലൈൻ കമ്പനികൾക്ക് നൽകിയ സർക്കുലറിൽ പറയുന്നു .
സൗദി അറേബ്യ വഴി ഒമാനിലേക്ക് എത്തുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് തിരിച്ചടിയാണ് തീരുമാനം .സൗദിയിലേക്ക് വരുന്ന ഇന്ത്യക്കാർ ഇന്ത്യയിൽ നിന്നും പുറപ്പെട്ട 14 ദിവസത്തിന് ശേഷം മാത്രമേ സൗദിയിൽ പ്രവേശിക്കാവു എന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയത് .