ഭോപ്പാൽ :മധ്യപ്രദേശിൽ മാസ്ക് ശരിയായി വച്ചില്ലെന്ന് ആരോപിച്ച് യുവാവിനെ പോലീസുകാർ മർദ്ദിച്ചു .യുവാവിനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു .ഇൻഡോറിലാണ് സംഭവം .ഓട്ടോറിക്ഷ ഡ്രൈവർ കൃഷ്ണയാണ് മർദ്ദനത്തിന് ഇരയായത് .
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അച്ഛനെ കാണാൻ പോകുന്നതിന് ഇടയിലാണ് സംഭവം .മൂക്കിന് താഴെ മാസ്ക് കിടക്കുന്നത് കണ്ട പോലീസുകാർ മർദ്ദിക്കുകയായിരുന്നു .
പോലീസ് സ്റ്റേഷനിലേക്ക് വരാൻ പോലീസുകാർ നിർബന്ധിച്ചു .എന്നാൽ ഇതിന് തയ്യാറാകാത്തതിനെ തുടർന്ന് പോലീസുകാർ മർദ്ദിക്കുകയായിരുന്നു .