മുംബൈ: ബോളിവുഡ് താരം കത്രീന കൈഫിന് കോവിഡ്. കത്രീന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വീട്ടില്‍ വിശ്രമത്തിലാണെന്നും സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിച്ചുവെന്നും താരം അറിയിച്ചു. താനുമായി സമ്ബര്‍ക്കത്തില്‍ വന്നവര്‍ പരിശോധന നടത്തണമെന്നും കത്രീന നിര്‍ദേശിച്ചു.
നേരത്തെ, ബോളിവുഡ് താരങ്ങളായ ആമിര്ഖാന്, അക്ഷയ് കുമാര്‍, വിക്കി കൗശാല്‍ തുടങ്ങിയവര്‍ക്കും വൈറസ് ബാധിച്ചിരുന്നു.