സൈക്കിൾ സവാരി നടത്തി വോട്ട് ചെയ്യാനെത്തിയ നടൻ വിജയിയുടെ ദൃശ്യങ്ങളായിരുന്നു തെരെഞ്ഞെടുപ്പ് ദിവസത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായത്. കേന്ദ്ര സർക്കാരിന്റെ ഇന്ധന വിലവർധവിനെതിരെ പ്രതിഷേധിച്ചാണ് താരം സൈക്കിളിൽ വോട്ടു രേഖപ്പെടുത്താൻ എത്തിയതെന്ന വാർത്തയും ഇതിനോടകം ശ്രെദ്ധനേടി.ഇത് സംബന്ധമായ ട്രോളുകളും മീമുകളും സോഷ്യൽ മീഡിയയിൽ വ്യാപകമായിരുന്നു.
എന്നാൽ ഇപ്പോൾ സൈക്കിൾ യാത്രയുടെ യഥാർഥ കാരണത്തെ കുറിച്ചുള്ള വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടൻ വിജയ്യുടെ പബ്ലിസിറ്റി വിഭാഗം. പോളിങ് ബൂത്ത് വിജയ്യുടെ വീടിനടുത്താണ്. അങ്ങോട്ടുള്ള വഴി വളരെ ഇടുങ്ങിയതാണ്. അവിടെ പാർക്കിംഗ് സംവിധാനങ്ങൾ കുറവാണ്. അതുകാരണം സൈക്കിൾ എടുത്തുകൊണ്ട് പുറപ്പെട്ടു. മറ്റൊരു കാരണവും ഇതിനു പിന്നിൽ ഇല്ല. എന്നാണ് ട്വിറ്ററിലൂടെ വിശദീകരണം നൽകിയിരിക്കുന്നത്. മാധ്യമങ്ങൾക്ക് വേണ്ടിയുള്ള കുറിപ്പാണെന്ന് പ്രത്യേകം പരാമർശവും ഉണ്ട്.