ലോകത്തിലെ 53 കോടി ഫേസ്ബുക്ക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ അടക്കം 106 രാജ്യങ്ങളിലെ വ്യക്തികളുടെ ഫോണ്‍ നമ്ബറുകള്‍, ഫേസ്ബുക്ക് ഐഡികള്‍, മുഴുവന്‍ പേരുകള്‍, സ്ഥലവിവരങ്ങള്‍, ജനനതീയതികള്‍, ഇ-മെയില്‍ ഐഡി എന്നീ വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്.
സൈബര്‍ ക്രൈം ഇന്റലിജന്‍സ് കമ്ബനിയായ ഹഡ്സണ്‍ റോക്കിന്റെ സിടിഒ അലോണ്‍ ഗാല്‍ ആണ് വിവരങ്ങള്‍ പുറത്തുവിട്ടത്. അതേസമയം, വിവരങ്ങള്‍ ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണെന്ന് സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥന് അറിയിച്ചു. ഇന്ത്യയില്‍ മാത്രം 61 ലക്ഷത്തോളം ഉപഭോക്താക്കളുടെ വിവരങ്ങളാണ് ചോര്‍ന്നത്. എന്നാല്‍ അമേരിക്കയില്‍ ഇത് 323 ലക്ഷവും ഓസ്ട്രേലിയയില്‍ 73 ലക്ഷവുമാണ്. 115ലക്ഷം ബ്രിട്ടീഷ് പൗരന്മാരുടെ വിവരങ്ങളും ചോര്‍ന്നു. അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി ഫേസ്ബുക്ക് രംഗത്തെത്തി. ഇതെല്ലാം രണ്ട് വര്‍ഷം മുന്‍പ് ചോര്‍ന്നതാണെന്നും പ്രശ്നം പരിഹരിച്ചതാണെന്നും ഫേസ്ബുക്ക് അവകാശപ്പെട്ടുന്നു. എന്നാല്‍ രണ്ട് വര്‍ഷം പഴക്കമുള്ളതാണെങ്കിലും ഇത് ഉപയോഗിച്ച് സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് അലോണ്‍ ഗാല്‍ പറഞ്ഞു.