മുംബൈ: മുംബൈയില്‍ കോവിഡ് കേസുകള്‍ ദിനേന കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ റിക്കാര്‍ഡ് പ്രതിദിന കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്തിന്റെ സാമ്ബത്തിക തലസ്ഥാനത്ത് ഇന്ന് 8,646 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന കണക്കാണിത്. 18 മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 8000- ല്‍ അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ മുംബൈ നഗരത്തില്‍ രോഗം പിടിപെട്ടവരുടെ എണ്ണം 4,23,360 ആയി. 3,55,691 പേരാണ് ഇതുവരെ രോഗമുക്തരായത്. 11,704 പേര് കോവിഡ് മൂലം മരിച്ചപ്പോള്‍ 55,005 പേരാണ് ചികിത്സയിലുള്ളത്.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ രോഗ വ്യാപനത്തെ നിയന്ത്രിക്കാന്‍ മഹാരാഷ്ട്ര ഉടന്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വരുന്ന ദിവസങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളെ ഉള്‍ക്കൊള്ളാന്‍ ജനങ്ങള്‍ തയ്യാറായിരിക്കണമെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കോവിഡ് കേസുകള്‍ സംസ്ഥാനത്ത് അതിവേഗം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. ആര്‍ടി പിസിആര്‍ പരിശോധനയുടെ നിരക്ക് 1,000 രൂപയില്‍നിന്ന് നിന്ന് 500 രൂപയായി സര്‍ക്കാര്‍ കുറച്ചു. ദ്രുത ആന്റിജന്‍ പരിശോധനയ്ക്കുള്ള നിരക്കുകളും കുറച്ചു.
ഒരു കോവിഡ് രോഗിക്ക് 400 പേരിലേക്ക് രോഗം പരത്താനാവുമെന്നും അതിനാല്‍ മാസ്ക്, ശുചിത്വം, സാമൂഹിക അകലം പാലിക്കല്‍ എന്നിവ നിര്‍ബന്ധമായും പാലിക്കണമെന്നും കോവിഡ് ടാസ്ക് ഫോഴ്സ് മേധാവി ഡോ. സഞ്ജയ് ഓക്ക് പറഞ്ഞു.