ചെന്നൈ :തമിഴ്നാട് ബി ജെ പി യുടെ തിരഞ്ഞെടുപ്പ് പ്രൊമോഷൻ വിഡിയോയിൽ കോൺഗ്രസ് നേതാവ് കാർത്തി ചിദംബരത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തിയത് വിവാദമായിരിക്കുകയാണ് ഇപ്പോൾ .പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെത്തി ഡി എം കെ യെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണിത് .നർത്തകിയായ ശ്രീനിധിയുടെ ഭരതനാട്യം വീഡിയോ ക്ലിപ്പ് ആണ് പുറത്ത് വന്നത് .ശ്രീനിധിക്ക് പുറമെ വേറെയും നർത്തകിമാർ വിഡിയോയിൽ ഉണ്ട് .