ന്യൂഡൽഹി :രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ക്വാറന്റീനിൽ വീഴ്ചയെന്ന് കേന്ദ്രസർക്കാർ .ഐസൊലേഷൻ കൃത്യമായി പാലിക്കാത്തവർ സർക്കാരിന്റെ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ നിർദേശിച്ചു .ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ക്വാറന്റീൻ കൃത്യമായി പാലിക്കപ്പെടുന്നില്ല .
വീട്ടിൽ ഐസൊലേഷനിൽ കഴിയുമ്പോൾ ബന്ധുക്കളുമായി ഇടപഴകുന്നത് കണ്ടു വരുന്നു .ക്വാറന്റീൻ കഴിയാൻ നിർദേശിച്ചവർ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണം .അല്ലാത്ത പക്ഷം സംസ്ഥാന സർക്കാരിന്റെ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റാനും നിർദേശം.