ന്യൂഡൽഹി :ഓൺലൈൻ വഴി പ്രതിമാസ തിരിച്ചടവുകൾ നടത്തുന്നവർക്കുള്ള ഓട്ടോമാറ്റിക് ഡെബിറ്റ് സേവനങ്ങൾ അടുത്ത മാസം ഒന്ന് മുതൽ തടസ്സപ്പെട്ടേക്കാം .തിരിച്ചടവുമായി ബന്ധപ്പെട്ട് റിസേർവ് ബാങ്ക് കൊണ്ട് വന്ന പുതിയ വ്യവ്യസ്ഥയാണ് ഇതിനു കാരണം .അടുത്ത മാസം പ്രതിമാസ തിരിച്ചടവുകൾക്ക് മുൻപ് ഉപഭോക്താവിന്റെ സമ്മതം വാങ്ങണം .
ഇതിനായി ടു ഫാക്ടർ ഓതെന്റിഫിക്കേഷൻ നടത്തും .പണം പിൻവലിക്കുന്നതിന് ഉള്ള നിശ്ചിത ദിവസന്തിന് അഞ്ചു ദിവസം മുൻപ് അറിയിപ്പ് നൽകണം .ഇതിനായി അനുമതി വാങ്ങിയ ശേഷമേ തുടർ നടപടി സ്വീകരിക്കാവൂ .പ്രതിമാസ തിരിച്ചടവ് അയ്യായിരത്തിനു മുകളിൽ ആണെങ്കിൽ വൺ ടൈം പാസ്സ്വേർഡ് നൽകി സുരക്ഷാ ഉറപ്പാക്കണം .