കലാഭവന്‍ ഷാജോണും കുടുംബവും കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന വാര്‍ത്ത വന്നതിന് പിന്നാലെ സത്യം വെളിപ്പെടുത്തി നടന് കലാഭവന്‍ ഷാജോണ്‍.
‘ഞാന്‍ ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ല ! ഇലക്ഷന് സമയങ്ങളില്‍ കണ്ടുവരുന്ന വ്യാജ വാര്‍ത്തകള്‍ ആരും വിശ്വസിക്കരുത്” എന്ന് ഷാജോണ്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റില്‍ കുറിച്ചു. അതേസമയം, നിരവധി താരങ്ങളാണ് മത്സരരംഗത്തുള്ളവര്‍ക്ക് വേണ്ടി വോട്ട് ചോദിച്ച് പ്രചരണത്തിനിറങ്ങിയിരിക്കുന്നത്. ഇതിനിടയിലാണ് കലാഭവന്‍ ഷാജോണും കുടുംബവും കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത പ്രചരിച്ചത്.