മുംബൈ ;മഹാരാഷ്ട്രയിൽ പോലീസ് സേനയ്ക്ക് നേരെ ആൾക്കൂട്ടത്തിന്റെ അക്രമം .മഹാരാഷ്ട്രയിലെ നന്ദൻഡിലാണ് സംഭവം .വാളുകളും മറ്റ് ആയുധങ്ങളുമായി യുവാക്കൾ പോലീസിനു നേരെ തിരിയുക ആയിരുന്നു .
സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു .ആക്രമണവുമായി ബന്ധപ്പെട്ട് 18 പേർക്ക് എതിരെ കേസ് എടുത്തു .കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പറയുന്നു.
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഹോളി മൊഹല്ല ഘോഷയാത്ര നടത്തരുതെന്ന് ഗുരുദ്വാർ അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു .എന്നാൽ ചെറിയ രീതിയിലുള്ള ആഘോഷമേ ഉണ്ടാകു എന്ന് സംഘാടകർ പറഞ്ഞിരുന്നു .