ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 68,020 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. 32,231 പേര് കൂടി കൊറോണയിൽ നിന്ന് മുക്തി ലഭിച്ചപ്പോൾ 291 പേര്‍ക്കാണ് കൊറോണയെ തുടര്‍ന്ന് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് ഇതുവരെ 1,20,39,644 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,13,55,993 പേര് ഇതിനോടകം രോഗമുക്തി നേടി. 5,21,808 കേസുകളാണ് ഇപ്പോൾ ഉള്ളത്. ഇതിനോടകം 1,61,843 പേര്‍ക്കാണ് കോവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടിട്ടുള്ളത്. 6,05,30,435 പേരാണ് ഇതുവരെ കോവിഡ് വാക്സിന് സ്വീകരിച്ചിരിക്കുന്നത്. മാര്‍ച്ച് 28 വരെ 24,18,64,161 സാമ്പിളുകളാണ് പരിശോധിച്ചിട്ടുള്ളതെന്നും ഞായറാഴ്ച മാത്രം 9,13,319 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.