ന്യൂഡൽഹി :ടാറ്റ സൺസിന്റെ ചെയർമാന് പദവിയിൽ സൈറസ് മിസ്ത്രിയെ പുനഃ സ്ഥാപിച്ചു കൊണ്ടുള്ള ദേശിയ കമ്പനി നിയമ അപ്പലേറ്റ് ട്രിബുണലിന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.ഉത്തരവിന് എതിരെ ടാറ്റ നൽകിയ അപ്പീലിലാണ് വിധി .2019 ഡിസംബറിലാണ് ഉത്തരവ് ഇറക്കിയത് .
ഇത് ചോദ്യം ചെയ്തു ടാറ്റ സൺസ് സുപ്രീം കോടതിയെ സമീപിക്കുക ആയിരുന്നു .2016 ഒക്ടോബറിലാണ് സൈറസ് മിസ്ത്രിയെ ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കാൻ ടാറ്റ സൺസ് ഡയറക്ടർ ബോർഡ് തീരുമാനം എടുത്തത് .