കൊൽക്കത്ത :നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലും ആസാമിലും നാളെ വോട്ടെടുപ്പിന് തുടക്കമാകും .ബംഗാളിൽ 30 സീറ്റുകളിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക .
ആസാമിൽ 47 മണ്ഡലങ്ങൾ നാളെ ബൂത്തിലെത്തും .പൗരത്വ ഭേദഗതി അടക്കമുള്ള വിഷയങ്ങളാണ് തിരഞ്ഞെടുപ്പിൽ ഉയർന്നു കേൾക്കുന്നത് .
ബി ജെ പി ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ പ്രചാരണത്തിന് എത്തി .പ്രചാരണത്തിന് ഇടയിൽ പരിക്കേറ്റ കാലുമായിട്ടാണ് മമത ബാനെർജി പ്രചാരണത്തിന് ഇറങ്ങുന്നത് .