ന്യൂഡൽഹി :പുതിയ സാമ്പത്തിക വര്ഷം ആരംഭിക്കുന്ന ഏപ്രിൽ ഒന്ന് മുതൽ പരിശോധനയുടെ പരിധി വിപുലമാക്കാൻ ഒരുങ്ങി ആദ്യനികുതി വകുപ്പ് .നിലവിൽ നികുതിദായകരുടെമാസശമ്പളം ,ബാങ്ക് നിക്ഷേപത്തിന് മേലുള്ള പലിശ എന്നിവയാണ് പരിശോധിക്കുന്നത് .എന്നാൽ ഏപ്രിൽ ഒന്ന് മുതൽ ഓഹരി വ്യാപാരം അടക്കമുള്ള നിക്ഷേപങ്ങൾ പരിശോധിക്കും .ഏപ്രിൽ ഒന്ന് മുതൽ ഇത്തരം ഇടപാടുകൾ മറച്ചു വെക്കാൻ പറ്റില്ല .ഏപ്രിൽ ഒന്നു മുതൽ ഓഹരി വ്യാപാരം ,മ്യൂച്ചൽ ഫണ്ട് ഇടപാട് ,പോസ്റ്റ് ഓഫീസിൽ നിക്ഷേപം തുടങ്ങിയ നിക്ഷേപ വിവരങ്ങൾ ആദായ നികുതി വകുപ്പ് ശേഖരിക്കും .