തൃശൂര്‍: കാട്ടൂര്ക്കടവില് വീട്ടമ്മ വെട്ടേറ്റുമരിച്ച സംഭവത്തില്‍ രണ്ട് പേര് കൂടി പിടിയില്‍. ഒന്നാം പ്രതി ഗുണ്ടാ നേതാവ് ദര്ശന്, നാലാം പ്രതി രാകേഷ് എന്നിവരാണ് പിടിയിലായത്. കോയമ്ബത്തൂരില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ ഗുണ്ടാപ്പട്ടികയിലുള്ള കാട്ടൂര്‍ക്കടവ് നന്താനത്തുപറമ്ബില് ഹരീഷിന്റെ ഭാര്യ ലക്ഷ്മി (43) ആണ് ഞായറാഴ്ച രാത്രി പത്തരയോടെ വീടിനുമുന്നില്‍ വെട്ടേറ്റ് മരിച്ചത്. പടക്കം എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ലക്ഷ്മിയുടെ ഭർത്താവ് ഹരീഷ് പൊലീസിന്റെ റൗഡി ലിറ്റിൽ ഉൾപ്പെട്ടയാളാണ്. പ്രതികളുമായുള്ള തർക്കത്തെ തുടർന്ന് ഹരീഷിന്റെ പേരിൽ പൊലീസ് കേസ് എടുത്തിരുന്നു. ഇതിന്റെ തുടർച്ചയായിരുന്നു കൊലപാതകം.
കേസില്‍ കാട്ടൂര്‍ കരാഞ്ചിറ സ്വദേശി ചെമ്ബാപ്പുള്ളി വീട്ടില്‍ നിഖില്‍ (35), ഒളരി പുല്ലഴി സ്വദേശി ഞങ്ങേലില് വീട്ടില്‍ ശരത്ത് (36) എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.