ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 105 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 90 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര് വിദേശത്തു നിന്നും ഏഴു പേര് മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. 242 പേരുടെ പരിശോധനാഫലം കൂടി ജില്ലിയില്‍ ഇന്ന് നെഗറ്റീവായി. ആകെ 79131 പേര് ജില്ലയില്‍ ഇതുവരെ രോഗ മുക്തരായി.1845 പേര് ചികില്‍സയില്‍ ഉണ്ട്.