ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘മിന്നല്‍ മുരളി’ ഓണം റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററിനൊപ്പമാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് പ്രഖ്യാപിച്ചത്. മോഹന്‍ലാല്‍ ആണ് പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് എത്തുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം. ടൊവിനോ തോമസിന് പുറമെ അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്, ഫെമിന ജോര്‍ജ്, ഗുരു സോമസുന്ദരം തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അരുണ്‍ അനിരുദ്ധന്, ജസ്റ്റിന് മാത്യു എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. ഷാന്‍ റഹ്മാനാണ് സംഗീതം.
ചിത്രത്തിനായി സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത് ബാറ്റ്മാന്, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്ളാഡ് റിംബര്‍ഗാണ്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രേക്ഷകര്ക്ക്ു മുന്നിലെത്തും.