ജയ്പൂർ :അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് 21 -കാരന് വധശിക്ഷ വിധിച്ചു .രാജസ്ഥാനിലെ ജുൻജുനു ജില്ലാ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത് .26 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് കോടതി നടപടി .
കഴിഞ്ഞ മാസം 19 -നാണ് കേസിനു ആസ്പദമായ സംഭവം നടക്കുന്നത് .അഞ്ചു മണിക്കൂറിനുള്ളിൽ പ്രതിയെ പോലീസ് പിടിച്ചിരുന്നു .
ഒൻപത് ദിവസം കൊണ്ട് കുറ്റപത്രം സമർപ്പിച്ചു .വീടിനു സമീപത്തു കൃഷിയിടത്തിൽ കളിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയുക ആയിരുന്നു .ഒപ്പമുണ്ടായിരുന്ന ഒരു കുട്ടി പെൺകുട്ടിയുടെ വീട്ടുകാരെ ഉടൻ തന്നെ വിവരം അറിയിച്ചു .
തുടർന്ന് വീട്ടുകാർ സ്ഥലത്തു വന്നെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല .പിന്നീട് പോലീസിൽ പരാതി നൽകി .ഇതിനു പിന്നാലെ ആളൊഴിഞ്ഞ സ്ഥലത്തു കുട്ടിയെ പരുക്കേറ്റ നിലയിൽ കണ്ടെത്തുക ആയിരുന്നു .