തൃശൂര്‍: കാട്ടൂര്ക്കടവില് വീട്ടമ്മ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ രണ്ടു പേര് പിടിയില്‍. കരാഞ്ചിറ സ്വദേശി നിഖില്‍, പുല്ലഴി സ്വദേശി ശരത്ത് എന്നിവരാണ് കാട്ടൂര്‍ പോലീസിന്റെ പിടിയിലായത്. സംഭവത്തില്‍ ഗുണ്ടാ നേതാവ് ദര്ശന് ഉള്‍പ്പെടെ രണ്ട് പേര് കൂടി പിടിയിലാകാനുണ്ട്.
നന്ദനത്തു പറമ്പില്‍ ഹരീഷിന്റെ ഭാര്യ ലക്ഷ്മിയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. രാത്രി പത്തോടെ ഗുണ്ടാസംഘം വീട്ടില്‍ കയറി വെട്ടിക്കൊല്ലുകയായിരുന്നു. ലക്ഷ്മിയുടെ ഭര്‍ത്താവും ഗുണ്ടാ സംഘവും തമ്മിലുള്ള തര്‍ക്കത്തിന്റെ തുടര്‍ച്ചയായായിരുന്നു ആക്രമണം. സംഭവ ശേഷം ഓട്ടോയില്‍ രക്ഷപ്പെട്ട പ്രതികളെ ചേലക്കരയില്‍ നിന്നാണ് പിടികൂടിയത്.
സംഭവത്തിന് ശേഷം ലക്ഷ്മിയുടെ ഭര്‍ത്താവ് ഹരീഷും ഒളിവിലാണ്. പോലീസിനെ ഭീഷണിപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള കേസുകളില്‍ ഇയാളെ പോലീസ് തെരയുകയാണ്.