തിരുവനന്തപുരം :സ്വകാര്യ ആഡംബര ബസുകൾക്കു സർവീസ് നടത്താൻ സംസ്ഥാന സർക്കാരിന്റെ അനുമതി വേണ്ട .സ്വാകാര്യ വാഹനങ്ങൾക്ക് ഇഷ്ട്ടം അനുസരിച്ചു ഓടാൻ കേന്ദ്ര സർക്കാർ അനുമതി നൽകി .
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നൽകുന്ന പെർമിറ്റ് എടുത്താൽ രാജ്യത്ത് എവിടെയും ബസ് ഉൾപ്പെടെയുള്ള ടാക്സി വാഹനങ്ങൾ ഉപയോഗിക്കാം .എന്നാൽ നിയമം നിലവിൽ വരുന്നതോടു കൂടി സംസ്ഥാനങ്ങളുടെ വരുമാനം കുറയും .
എന്നാൽ ഇത് വിനോദ സഞ്ചാര മേഖലയ്ക്ക് ഗുണകരമാകുമെന്നാണ് കേന്ദ്രത്തിന്റെ റിപ്പോർട്ട് .കേരളം, തമിഴ്നാട് ,കർണാടക എന്നി സംസ്ഥാനങ്ങളുടെ എതിർപ്പ് മറികടന്നാണ് നിയമം കൊണ്ടുവരുന്നത് .