ചണ്ഡീഗഡ് :വധു ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയുന്നത് വരെ ക്ഷേത്രത്തിൽ വച്ച് നടന്ന ഹിന്ദു മുസ്ലിം വിവാഹം അസാധുവാണെന്നു പഞ്ചാബ്-ഹരിയാന ഹൈക്കോടതി .
അടുത്തിടെ ഹിന്ദു ആചാരപ്രകാരം ക്ഷേത്രത്തിൽ വച് വിവാഹിതരായ 18 കാരിയായ മുസ്ലിം സ്ത്രീയും 25 -വയസുള്ള ഹിന്ദു യുവാവും സമർപ്പിച്ച ഹർജി പരിഗണിക്കുക ആയിരുന്നു കോടതി .
വധു ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയപെടുന്നത് വരെ വിവാഹം അസാധുവാണെന്നു കോടതി വിലയിരുത്തി .പ്രായപൂർത്തി ആയതിനാൽ പരസ്പര സമ്മതത്തോടെ ബന്ധം പുലർത്താമെന്ന കോടതി പറഞ്ഞു .
കുടുംബാംഗങ്ങൾ ഭീഷണി പെടുത്തുന്നു എന്ന് കാണിച്ചു സുരക്ഷയ്ക്ക് വേണ്ടിയാണ് ദമ്പതികൾ കോടതിയെ ആശ്രയിച്ചത് .സുരക്ഷാ സംബന്ധിച്ചു അടിയന്തര നടപടി എടുക്കാൻ പോലീസിനോട് കോടതി നിർദേശിച്ചു .