മുംബൈ :വ്യാപാര ആഴ്ചയുടെ അവസാനത്തിൽ ഓഹരി സൂചിക നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു .സെൻസെക്സ് 51,000നുതാഴെയെത്തി. നിഫ്റ്റി 15,000ന് അടുത്തെത്തുകയുംചെയ്തു.
സെൻസെക്സ് 487.43 പോയന്റ് നഷ്ടത്തിൽ 50,792.08ലും നിഫ്റ്റി 143.80 പോയന്റ് താഴ്ന്ന് 15,031ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1335 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1626 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 174 ഓഹരികൾക്ക് മാറ്റമില്ല.
ബജാജ് ഓട്ടോ, ഹിൻഡാൽകോ, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, എച്ച്ഡിഎഫ്സി ലൈഫ്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ബിപിസിഎൽ, ഐഒസി, പവർഗ്രിഡ് കോർപ്, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയും ചെയ്തു.