ന്യൂഡൽഹി :ഏപ്രിൽ മുതൽ എൽ ഇ ഡി ടി വികളുടെ വില ഉയരും .ആഗോള വിപണിയിൽ ഓപ്പൺ സെൽ പാനലുകളുടെ വില കഴിഞ്ഞ ഒരു മാസത്തിനു ഇടയിൽ 35 % വരെ ഉയർന്നതാണ് ഇതിനു കാരണം .അടുത്ത മാസം മുതൽ എൽ ഇ ഡി ടി വികളുടെ വിലയിൽ 2000 മുതൽ 7000 രൂപയുടെ വരെ വർദ്ധനവ് ഉണ്ടാകും .
പാനാസോണിക് ,ഹെയർ ,തോംസൺ തുടങ്ങിയ കമ്പനികൾ ഈ വര്ഷം മുതൽ വില കൂട്ടാൻ പദ്ധതി ഇടുന്നുണ്ട് .വിപണിയിൽ ഓപ്പൺ സെൽ പാലിന് ദൗർലഭ്യം ഉണ്ടെന്നും വില മൂന്ന് ഇരട്ടിയായി കൂടിയെന്നും കമ്പനി പറയുന്നു .