ന്യൂഡൽഹി :ഇന്ത്യയുടെ ഇ-കൊമേഴ്സ് വിപണി 2024 ഓടെ 84 ശതമാനം വളര്‍ന്ന് 111 ബില്യണ്‍ ഡോളര്‍ മൂല്യത്തിലേക്ക് എത്തുമെന്ന് ആഗോള ധനകാര്യ സാങ്കേതിക കമ്പനിയായ എഫ്ഐഎസിന്റെ പുതിയ റിപ്പോര്‍ട്ട്. അടുത്ത നാല് വര്‍ഷ കാലയളവില്‍ പ്രതിവര്‍ഷം 21 ശതമാനം വാര്‍ഷിക വളര്‍ച്ച പ്രതീക്ഷിക്കുന്ന മൊബൈല്‍ ഷോപ്പിംഗാണ് ഇ-കൊമേഴ്സ് വളര്‍ച്ചയെ നയിക്കുക.
ഡിജിറ്റല്‍ വാലറ്റുകള്‍ ഉപയോഗിച്ച് നടത്തുന്ന വാങ്ങലുകള്‍ ഓണ്‍ലൈന്‍ പേയ്മെന്റുകളിലുള്ള അവയുടെ വിപണി വിഹിതം 2024 ഓടെ 47 ശതമാനമായി ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.