ഡെറാഡൂണ്‍: ബിജെപി മുതിര്‍ന്ന നേതാവും എംപിയുമായ തിരാത് സിംഗ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ഇന്ന് അധികാരമേല്‍ക്കും. രാവിലെ ചേര്‍ന്ന ബിജെപി നിയമസഭാ പാര്‍ട്ടി യോഗത്തിലാണ് തിരാത് സിംഗ് റാവത്തിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്.
ഗര്‍വാള്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എപിയാണ് തിരാത് സിംഗ് റാവത്ത്. നിലവില്‍ ബിജെപി ദേശീയ സെക്രട്ടറിയായ തിരാത് സിംഗ് റാവത്ത് 2012 മുതല്‍ 17 വരെ ചൗബട്ടാഖല്‍ എംഎല്‍എയായിരുന്നു. കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തിരാത് സിംഗ് റാവത്തിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.