കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് 120 രൂപ വര്‍ധിച്ച് ഒരു പവന് 33,440 രൂപയായി. അതേസമയം, 15 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4180 രൂപയായി ഉയര്‍ന്നു. ഏതാനും ദിവസങ്ങളായി സ്വര്‍ണ വില താഴേക്കു പതിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനെ തുടര്‍ന്ന് സ്വര്‍ണവില താഴ്ന്നിരുന്നു.