കൊൽക്കത്ത :പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ പ്രകടനപത്രിക ഇന്ന് മുഖ്യമന്ത്രി മമതാ ബാനർജി പുറത്തിറക്കും. സ്വന്തം മണ്ഡലമായ നന്ദിഗ്രാമിൽ ഇന്ന് പ്രചരണം തുടങ്ങാൻ ഇരിക്കെയാണ് മമതാ ബാനർജി പ്രകടനപത്രിക പുറത്തിറക്കുക.
സ്ഥാനാർത്ഥിയായ ശേഷം ആദ്യമായി മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന് സ്വന്തം മണ്ഡലമായ നന്ദിഗ്രാം സന്ദർശിക്കും.നന്ദിഗ്രാമിലേക്ക് പുറപ്പെടും മുമ്പ് കൊൽക്കത്തയിൽ മമതാ ബാനർജി തൃണമൂൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കും.
സ്ത്രീ ശാക്തീകരണം, തൊഴിൽ എന്നിവയ്ക്ക് പ്രകടനപത്രികയിൽ മുൻതൂക്കം നൽകുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ അറിയിച്ചു. നന്ദിഗ്രാമിൽ മമതയ്ക്ക് വൻ സ്വീകരണം നൽകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.