ബോളിവുഡ് നടന് രണ്‍ബീര്‍ കപൂറിന് കോവിഡ് സ്ഥിരീകരിച്ചു. താരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. രണ്‍ബീറിന്റെ അമ്മയും നടിയുമായ നീതു കപൂറാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.
”നിങ്ങളുടെ ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നന്ദി, രണ്‍ബീറിന്റെ അസുഖം ഭേദമായിക്കൊണ്ടിരിക്കുന്നു. എല്ലാ മുന്‍കരുതലുകളും പാലിച്ചുകൊണ്ട് അവന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്” നീതു തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അതേസമയം, നീതു കപൂറിനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബ്രഹ്മാസ്ത്ര, ഷംശേര എന്നിവയാണ് പുറത്തിറങ്ങാന്‍ പോകുന്ന രണ്‍ബീര്‍ ചിത്രങ്ങള്‍.