കൊച്ചി: സ്വർണവില വീണ്ടും ഇടിവ് നേരിട്ടു . 280 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 33,320 രൂപയായി. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില ഉയർന്നിരുന്നു. 35 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന്റെ വില 4165 രൂപയായി.
സ്വർണ വില വരും ദിവസങ്ങളിലും ഏറ്റക്കുറിച്ചിലുകളോടെ തുടരാനാണ് സാധ്യത എന്നാണ് വിപണി വൃത്തങ്ങൾ നൽകുന്ന സൂചന. ഡോളർ ശക്തിയാർജിക്കുന്നത് ഉൾപ്പെടെയുള്ള ഘടകങ്ങളാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്. ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതിനെ തുടർന്ന് സ്വർണവില താഴ്ന്നിരുന്നു.