ചെന്നൈ :ഒന്നരകോടി വിലമതിക്കുന്ന വീട് തട്ടി എടുക്കുന്നതിനായി ഹ്യൂണ്ടായ് ജീവനക്കാരനെ പ്രണയം നടിച്ചു വിളിച്ചു വരുത്തി കൊലപ്പെടുത്തി .മൃതദേഹം ബാരലിൽ ഇട്ടു കോൺക്രീറ്റ് ചെയ്തു .തമിഴ്നാട്ടിലെ കഞ്ഞീപുരത്താണ് സംഭവം .കേസിൽ അനന്തരവന്റെ ഭാര്യ ചിത്ര അടക്കം ഏഴു പേർ അറസ്റ്റിലായി .പതിനെട്ടു മാസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പ്രതികൾ വലയിലായത് .
കൊഞ്ചി അടക്കാൻ ഹ്യൂണ്ടായ് ശ്രീപെരുമ്പത്തൂർ പ്ലാന്റിലെ ജീവനക്കാരൻ ആയിരുന്നു .2019 ഓഗസ്റ്റിൽ ജോലിക്ക് പോയ ഇയാൾ തിരികെ വന്നില്ല .ഭാര്യ പോലീസിൽ പരാതി നൽകിയെങ്കിലും ഫലം ഉണ്ടായില്ല .ചിത്രയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നത് .
കൊഞ്ചിയുടെ അക്കൗണ്ടിൽ നിന്ന് ചിത്രയുടെ അക്കൗണ്ടിലേക്ക് വൻ തോതിൽ പണം കൈമാറ്റം നടന്നിരുന്നു .വിവാഹത്തിന് മുൻപ് ഇയാൾക്ക് ചിത്രയുമായി ബന്ധം ഉണ്ടായിരുന്നു .ചിത്ര വിളിച്ചു വരുത്തി കൊല്ലുക ആയിരുന്നു .