ന്യൂഡൽഹി :സർക്കാർ ജോലിയിലെയും വിദ്യാഭാസ സ്ഥാപങ്ങളിലെയും സംവരണം അമ്പത് ശതമാനമായി നിജപ്പെടുത്തിയ ഉത്തര പുനഃ പരിശോധിക്കണമെന്ന് സുപ്രീം കോടതി .സമീപകാലത്തെ ഭരണഘടനാ ബേദഗതികൾ മൂലം ഇത് സാധ്യമാണെന്നും സുപ്രീം കോടതി .
ഈ കാര്യത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നോട്ടീസ് അയക്കും .മഹാരാഷ്ട്രയിലെ മറാത്ത സംവരണവുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതിയുടെ നിർണായക നടപടി .സംവരണവുമായി ബന്ധപ്പെട്ട കേസ് ഒരു സംസ്ഥാനത്തിന് മാത്രമല്ല ബാധകമെന്ന് കേസ് ചൂണ്ടിക്കാട്ടി സുപ്രീം കോടതി പറഞ്ഞു .