ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ഔഷധ സസ്യങ്ങള്‍ പലതാണ്. നമ്മുടെ തൊടിയിലും മുററത്തും വഴി വക്കിലും വലിയ ശ്രദ്ധയൊന്നും കിട്ടാതെ വളരുന്ന ചെറു സസ്യമാണ് കുറുന്തോട്ടി. ഒരുപാട് ഔഷധഗുണമുള്ള ചെടിയാണ് കുറുന്തോട്ടി. വാതരോഗ മരുന്നുകളില്‍ പ്രധാന ചേരുവയാണ് കുറുന്തോട്ടി. ഇതിന്റെ വേരും ഇലകളും അരച്ച് നീരെടുത്ത് ദിവസവും കഴിക്കുന്നത് വാതത്തിനുള്ള നല്ലൊരു മരുന്നാണ്.
വയറിളക്കം മാറാനും ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനും ഇത് ഉത്തമമാണ്. പനിക്കുള്ള ഒറ്റമൂലി കൂടിയാണിത്. മൈഗ്രേന് മാറാനും സഹായിക്കുന്ന മരുന്നാണിത്. അനാള്‍ജിക് ഗുണമുള്ളതിനാല്‍ ഇതിന്റെ വേരുകള്‍ ചവയ്ക്കുന്നത് പല്ലുവേദന കുറയ്ക്കുന്നു. സ്വപ്ന സ്ഖലനം ഇല്ലാതാക്കുന്നു. സ്ത്രീകളിലെ പ്രധാന പ്രശ്നമായ അസ്ഥിസ്രാവം അഥവാ വെള്ളപോക്ക് തടയുന്നതിനും പ്രസവം സുഖകരമാക്കുന്നതിനും കുറുന്തോട്ടി കഷായം അത്യുത്തമമാണ്. പ്രസവ ശുശ്രൂഷയ്ക്കുളള മരുന്നായും ഉപയോഗിക്കുന്നു. ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ മാറ്റാനും സഹായിക്കുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഏറെ ഗുണമുണ്ടാകുന്ന ഒന്നാണിത്. ഓര്മ്മക്കുറവ്പരിഹരിക്കാനും കുറുന്തോട്ടി ഉത്തമമാണ്.