സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കൂടി. പവന് 240 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു പവന്റെ വില 33,600 രൂപയിലെത്തി. ഗ്രാമിന് 4200 രൂപയാണ് ഇന്നത്തെ വില. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.5 ശതമാനം വര്‍ധിച്ച് 1,708.51 ഡോളര്‍ നിലവാരത്തിലാണ്.
സാമ്പത്തിക പാക്കേജ് ബില്‍ യുഎസ് സെനറ്റില്‍ വന്നതോടെയാണ് സ്വർണ വില പെട്ടന്ന് വർധിച്ചത്. അതേസമയം, ഉയര്‍ന്നു നില്ക്കുന്ന ട്രഷറി ആദായവും ഡോളറിന്റെ മുന്നേറ്റവും കൂടുതല്‍ വര്‍ധനവിന് തടയിട്ടു. കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാമിന് 44,731 നിലവാരത്തിലാണ്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണത്തിന്ററെ വിലയിൽ ഇടിവായിരുന്നു ഉണ്ടായിരുന്നത്.