ലണ്ടൻ :ഇന്ത്യക്കാരനായ യാത്രക്കാരൻ പ്രശനം ഉണ്ടാക്കിയതിനെ തുടർന്ന് എയർ ഫ്രാൻസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി .ഘാനയിൽ നിന്നും പാരീസ് വഴി ന്യൂഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനമാണ് യാത്രക്കാരന്റെ മോശം പെരുമാറ്റത്തെ തുടർന്ന് തിരിച്ചിറക്കിയത് .
ഇന്ത്യക്കാരനായ ആൾ സഹയാത്രികനുമായി കലഹിക്കുകയും വിമാന ജീവനക്കാരെ കൈയേറ്റം ചെയ്തുമെന്നാണ് റിപ്പോർട്ട് .വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന രീതിയിൽ പെരുമാറിയതിന് ഇയാൾക്ക് എതിരെ കേസ് എടുത്തു അറസ്റ്റ് ചെയ്തു .ഇയാളെ 72 മണിക്കൂർ കസ്റ്റഡിയിൽ വിട്ടു .