അബുദാബി: യുഎഇയില്‍ കോവിഡ് ബാധിച്ച് 12 പേര് കൂടി മരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 1322 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 2,613 പേര്‍ക്ക് കൂടി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലായിരുന്ന 1,587 പേര് രോഗമുക്തി നേടി.
പുതിയതായി നടത്തിയ 2,34,763 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ ഇതുവരെ 4,10,849 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 3,92,792 പേര് ഇതിനോടകം രോഗമുക്തരായി. 6,735 കോവിഡ് രോഗികളാണ് ഇപ്പോള്‍ യുഎഇയിലുള്ളത്.