യാത്രക്കാരന്റെ ശല്യം അതിരുവിട്ടതോടെ ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു.പാരിസിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ച എയർ ഫ്രാൻസ് വിമാനമാണ് ഇന്ത്യക്കാരനായ
യാത്രക്കാരനെ കൊണ്ടുള്ള ശല്യം സഹിക്കാനാകാത്തതോടെ നിലത്തിറക്കിയത്. ബൾഗേറിയയിലെ സോഫിയ വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി ഇറക്കിയത്.
വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം നടന്നത്.വിമാനം ഉയർന്നു പോങ്ങിയതോടെ ഇയാൾ അക്രമം തുടങ്ങി.യാത്രക്കാരോട് വഴക്കിടുകയും ജീവനക്കാരെ ഉപദ്രവിക്കുകയും ചെയ്തു.കോക് പിറ്റിന്റെ പിന്‍വാതിലിൽ പലതവണ ശക്തമായി തള്ളിയെന്നും ബൾഗേറിയൻ നാഷണൽ ഇന്വെസ്റ്യാഗ്ഷൻ ഏജൻസി ഉദ്യോഗസ്ഥൻ പറഞ്ഞു.ഇയാൾക്കെതിരെ വ്യോമ സുരക്ഷ അപകടത്തിലാക്കിയ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.